ബന്ദിയാക്കപ്പെട്ട സൈനികനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മാവോയിസ്റ്റുകള്‍. കഴിഞ്ഞ ശനിയാഴ്ച ബീജാപൂരില്‍ 22 ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഏറ്റുമുട്ടലിലാണ് ജമ്മു സ്വദേശിയായ ജവാനെ കാണാതായത്. 

ജവാനെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കി എന്ന് തെളിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് മാവോയിസ്റ്റുകളുടെ പ്രതികരണം. ജവാന് വെടിയേറ്റെന്നും ചികിത്സ നല്‍കുന്നുണ്ടെന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കി.