തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. തൊണ്ടര്‍നാട് പഞ്ചായത്തിലെ മട്ടിലയത്താണ് ഇന്നലെ രാത്രി പോസ്റ്ററുകള്‍ പതിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതേ തുടര്‍ന്ന് പോളിങ് ബൂത്തുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി