പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതിനു പിന്നാലെ കുമരകത്തെ രാജപ്പന്‍ ചേട്ടന് സഹായ പ്രവാഹം. പ്രവാസി മലയാളിയായ ശ്രീകുമാറും ബിജെപി നേതാവ് ശിവശങ്കരനും ചേര്‍ന്ന് രാജപ്പന്‍ ചേട്ടന് വള്ളം സമ്മാനിച്ചു. ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കി.

കൊച്ചിൻ ഷിപ്‌യാർഡ് സിഎസ്ആർ ഫണ്ടിൽ നിന്നുള്ള തുക ചിലവഴിച്ച് മതിയായ സൗകര്യങ്ങൾ ഒരുക്കി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. മാതൃഭൂമി ന്യൂസിലൂടെയാണ് രാജപ്പൻ ചേട്ടന്റെ വാർത്ത പുറംലോകം അറിഞ്ഞത്.