മന്‍സൂര്‍ വധക്കേസില്‍ തന്നെ ലക്ഷ്യമിട്ടാണ് അക്രമിസംഘം എത്തിയതെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള മുഹ്‌സിന്‍. തന്റെ പേര് ചോദിച്ച് ഉറപ്പിച്ചിട്ടാണ് തന്നെ ആക്രമിച്ചതെന്നും ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും മുഹ്‌സിന്‍ പറഞ്ഞു. 

അക്രമികളുടെ വെട്ടില്‍ നിന്നും തന്നെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു മന്‍സൂര്‍ എന്നും ഇതിനിടയിലാണ് അക്രമിസംഘം ബോംബെറിഞ്ഞതെന്നും മുഹ്‌സിന്‍ പറയുന്നു. ബോംബേറില്‍ സാരമായി പരിക്കേറ്റ മന്‍സൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.