രണ്ടുദിവസം മുമ്പ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹത സംശയിക്കത്തക്ക വിവരങ്ങളുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും പരിശോധന നടത്തി. 

ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റതായും രതീഷിനെ ശ്വാസം മുട്ടിക്കാന്‍ ശ്രമം നടത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകൂടാതെ മൂക്കിന് താഴെ കാണപ്പെട്ട മുറിവും സംശയാസ്പദമെന്നാണ് റിപ്പോര്‍ട്ട്.