വൈക്കം മുഹമ്മദ് ബഷീറും ചാര്‍ലി ചാപ്ലിനുമെല്ലാം ഒരുപോലെയെന്ന് മഞ്ജു വാര്യര്‍. കാലങ്ങള്‍ കഴിയുന്തോറും അവരോടും അവരുടെ സൃഷ്ടികളോടുമുള്ള ഇഷ്ടം എല്ലാവര്‍ക്കും കൂടിക്കൂടി വരികയാണ് ചെയ്തിട്ടുള്ളതെന്ന് മഞ്ജു വാര്യര്‍ പറയുന്നു. 

വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് 'നമ്മള്‍ ബേപ്പൂര്‍' സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിപാടിയുടെ ഭാഗമായാണ് മഞ്ജു തന്റെ പ്രിയപ്പെട്ട എഴുത്തുകാരനെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചത്.