മമ്മൂട്ടി ചിത്രത്തിൽ ആദ്യമായി നായികാവേഷം ലഭിച്ച സന്തോഷത്തിലാണ് നടി മഞ്ജു വാര്യർ. അഭിനയിച്ചു തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്നതാണ് മമ്മൂട്ടിക്കൊപ്പം എന്നാണ് ഒരു ചിത്രം എന്നത്. അവരോടെല്ലാം താനും ആ ഭാ​ഗ്യത്തിന് കാത്തിരിക്കുകയാണ് എന്നാണ് പറഞ്ഞിരുന്നത്. പുതിയ ചിത്രത്തിൽ മമ്മൂട്ടിയാണ് എന്നറിഞ്ഞപ്പോൾ തന്നെ താൻ മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളുകയായിരുന്നുവെന്നും മഞ്ജു പറയുന്നു. കൊച്ചിയില്‍ പ്രീസ്റ്റ് സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.