തനിക്ക് ഇനി പഴയ ഫ്‌ളാറ്റിൽ ജീവിക്കേണ്ടെന്നും അത്രയ്ക്ക് മാത്രം താനും കുടുംബവും അനുഭവിക്കേണ്ടി വന്നുവെന്നും ട്രെയിനിൽ കിടന്നുറങ്ങേണ്ടി വന്ന സംഭവത്തിലെ പരാതിക്കാരി. ​ഗാന്ധിഭവനിൽ തനിക്കും മക്കൾക്കും മുറിയൊരുക്കി തന്നിട്ടുണ്ട്. ഉപദ്രവിക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയുണ്ടാവണം. ഇതുപോലുള്ള ഉപദ്രവം ഭയന്ന് ഒരുപാടുപേർ വീടുമാറിയിട്ടുണ്ട്. 

സാമൂഹ്യവിരുദ്ധരുടെ ഭീഷണിയെ തുടർന്ന് ട്രെയിൻ യാത്രയിൽ അഭയം തേടിയ ഇരവിപുരത്തെ മഞ്ജുവിന്റെ വാർത്ത മാതൃഭൂമി പത്രത്തിലൂടെയാണ് പുറംലോകമറിഞ്ഞത്. സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെടുകയും അമ്മയ്ക്കും മക്കൾക്കും ​ഗാന്ധിഭവനിൽ സുരക്ഷിത താമസം ഉറപ്പാക്കുകയും ചെയ്തിരുന്നു.