മാനസയെ വെടിവെച്ച് കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് കൈമാറിയയാളെ പിടികൂടി. ബിഹാർ സ്വദേശി സോനു കുമാർ മോദി (21) ആണ് പിടിയിലായത്. ബിഹാറിൽ നിന്ന് അതിസാഹസികമായാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. 

ബിഹാർ പോലീസിന്റേയും സ്‌പെഷ്യൽ സ്‌ക്വാഡിന്റേയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കേസിൽ നിർണായകമായ വഴിത്തിരിവാണ് ഇയാളുടെ അറസ്റ്റ്. ബിഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയതിനാൽ വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരും.