കോതമംഗലത്ത് മാനസയെ കൊലപ്പെടുത്തിയ രഖില്‍ ബിഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് 35000 രൂപയ്ക്ക് എന്ന് പോലീസ്. തോക്ക് വാങ്ങാനുള്ള ബിഹാര്‍ യാത്രക്കായി 10 ദിവസത്തോളം രഖില്‍ കേരളത്തില്‍ നിന്നും വിട്ടുനിന്നു. 

ആര് വഴിയാണ് രഖില്‍ തോക്ക് വിറ്റ സോനുകുമാര്‍ മോദിയിലേക്ക് എത്തിയത് എന്ന് അന്വേഷിച്ച് വരുന്നതായും പിടിയിലായ സോനുവിനെ ഉടന്‍ കേരളത്തിലേക്ക് എത്തിക്കുമെന്നും എറണാകുളം റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്ക് പറഞ്ഞു.