മാനസയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളുടെ തോക്ക് പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മനേഷ് കുമാര്‍ വര്‍മ്മ, സോനു മോദി എന്നിവര്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഇരുപതോളം പേര്‍ക്ക് ഇവര്‍ തോക്ക് വിറ്റു എന്നും വിവരമുണ്ട്. 

പട്‌നയില്‍ നിന്നും പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറുമണിയോടെ ഇവരെ കേരളത്തില്‍ എത്തിക്കും. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആയിരിക്കും ഇവരെ എത്തിക്കുക.