ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ ബൈക്കിൽ വാങ്ങി മടങ്ങുകയായിരുന്ന യുവാവിനെ സി.ഐ ചൂരലിനടിച്ചെന്ന് പരാതി. കൊല്ലം കടയ്ക്കൽ പള്ളിമുക്ക് സ്വദേശി അസീമാണ് കടയ്ക്കൽ സി.ഐയ്ക്കെതിരെ രംഗത്ത് എത്തിയത്. പരാതി അടിസ്ഥാനരഹിതമാണെന്നാണ് സി.ഐ ഗിരിലാലിൻറെ വിശദീകരണം.