വാഹന പരിശോധനയുടെ പേരില്‍ യുവാവിന് എസ്.ഐയുടെ ക്രൂര മര്‍ദനം

വാഹന പരിശോധനയുടെ പേരില്‍ യുവാവിനെ എസ് ഐ നടുറോടിലിട്ട് മര്‍ദ്ദിച്ചു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അനീഷിനെയാണ് പുത്തൂര്‍ എസ് ഐ പ്രവീണ്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചത്. അകാരണമായി മര്‍ദ്ദിച്ചത് ചോദ്യം ചെയ്യ്തതിന് സ്റ്റേഷനിലെത്തിച്ച് തടിക്കട്ട കൊണ്ട് ഇടിച്ചെന്നും അനില്‍ പരാതിപെടുന്നു. ഗുരുതര പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. പുത്തൂര്‍ എസ് ഐക്കെതിരെ മര്‍ദ്ദനത്തിന്റെ പേരില്‍ നിരവധി പരാതികളാണുയരുന്നത്. കഴിഞ്ഞ ദിവസം പുത്തൂര്‍ മാര്‍ക്കറ്റിന് സമീപമായിരുന്ന സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണെന്ന് പറഞ്ഞപ്പോള്‍ തലയ്ക്ക് എസ് ഐ അടിച്ചെന്ന് അനീഷ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented