കൊട്ടാരക്കരയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബസ് കടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ശ്രീകാര്യം സ്വദേശിയായ ടിപ്പര്‍ അനി എന്ന് വിളിക്കുന്ന നിഥിനെയാണ് പാലക്കാട് നിന്നും പോലീസ് പിടികൂടിയത്. വീട്ടിലേക്ക് പോകാനാണ് ബസ് മോഷ്ടിച്ചത് എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. 

ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. വേണാട് ബസ് മോഷണം പോയത്. സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസ് കടത്തിക്കൊണ്ട് പോകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.