ഓടക്കുഴൽ നിർമ്മാണം ജീവിതോപാധിയാക്കിയിരിക്കുകയാണ് വയലാർ സ്വദേശി പ്രമോദ്. സ്വന്തമായി നിർമ്മിക്കുന്ന ഓടക്കുഴൽ കൊണ്ട് മനോഹരമായ സംഗീതം പൊഴിക്കാനും ഇദ്ദേഹത്തിന് കഴിയും. മുപ്പത് വർഷങ്ങൾക്കു മുമ്പാണ് പ്രമോദ് ഓടക്കുഴൽ വായിക്കാൻ പഠിച്ചത്. 

പിന്നീട് ആ ബന്ധം ഓടക്കുഴൽ നിർമ്മാണത്തിലേക്ക് വഴിമാറി. ഇതുവരെ ആയിരത്തോളം ഓടക്കുഴൽ ഇദ്ദേഹം നിർമ്മിച്ചു നൽകിയിട്ടുണ്ട്.