കൊല്ലം ഇരവിപുരം വാളത്തുങ്കലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. വാളത്തുങ്കല്‍ സ്വദേശി ജയനാണ് ഇന്നലെ രാത്രി ആസിഡ് ആക്രമണം നടത്തിയത്. അയല്‍വാസികളായ രണ്ട് കുട്ടികള്‍ക്കും ആസിഡ് വീണ് പൊള്ളലേറ്റു.

കുടുംബപ്രശ്‌നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ജയന്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതായി അയല്‍വാസികള്‍ പറയുന്നു. 

കഴിഞ്ഞ ദിവസം ആസിഡുമായി ഇയാള്‍ വീട്ടിലെത്തുകയും ആക്രമണം നടത്താന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇയാള്‍ വീട്ടിലെത്തുകയും ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിക്കുകയുമായിരുന്നു.

ഭാര്യയുടെ കഴുത്തിലും കൈകളിലും മകളുടെ ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു