കോഴിക്കോട് കാളാണ്ടിതാഴത്ത് റോഡരികില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിന്‍ ജേക്കബ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ യാത്രക്കാരന്‍ കണ്ടെത്തിയത്. 

ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലായിരുന്നു മൃതദേഹം കണ്ടത്. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഏക മകള്‍ വിദേശത്താണ്. കാന്‍സര്‍ രോഗിയായ ജസ്റ്റിന്‍ ഇതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.