തിരുവനന്തപുരം സ്വദേശിയായ യുവാവിനുനേരേ യുവതി നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന് കാഴ്ച നഷ്ടപ്പെട്ടു. നവംബർ പതിനാറാം തീയതി അടിമാലിയിലാണ് സംഭവം.  സംഭവത്തിൽ അടിമാലി സ്വദേശിയായ ഷീബയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഷീബ രണ്ടുകുട്ടികളുടെ അമ്മയാണ് എന്നറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതിൽ പ്രകോപിതയായാണ് യുവതി ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.