ഭാര്യയും മക്കളും നോക്കിനില്‍ക്കേ യുവാവ് ടവറിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യചെയ്തു

ഭാര്യയും മക്കളും നോക്കി നില്‍ക്കേ യുവാവ് 300 അടി ഉയരമുള്ള വൈദ്യുതി ടവറിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. 32 കാരനായ രമേഷ് ആണ് വെള്ളിയാഴ്ച രാവിലെ കുടുംബവഴക്കിനേ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ രമേഷിനെ അനുനയിപ്പിക്കാന്‍ പോലീസ് അടക്കമുള്ള ചുറ്റും കൂടിയവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭാര്യ ഗീതയും എട്ടും ആറും വയസുളള പെണ്‍മക്കളും നോക്കിനില്‍ക്കേയാണ് രമേഷ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിന്ന് പുറത്ത് പോയ ഗീത തിരികെയെത്താന്‍ വൈകിയതിനേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആത്മഹത്യയില്‍ കലാശിച്ചത്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented