സൈക്കിള്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. നെടുമ്പാശ്ശേരി കാനൂര്‍ പതുക്കക്കുടി രതീഷ് ചന്ദ്രനാണ് പിടിയിലായത്. പഞ്ചര്‍ ഒട്ടിക്കാനെത്തുന്ന പെണ്‍കുട്ടികളെ കൊണ്ട് കാറ്റടിപ്പിച്ച ശേഷം ഇതിന്റെ ദൃശ്യങ്ങളായിരുന്നു ഇയാള്‍ പകര്‍ത്തിയിരുന്നത്. 

അങ്കമാലി നായത്തോട് ജംഗ്ഷനിലെ സൈക്കിള്‍ റിപ്പയര്‍ കേന്ദ്രത്തില്‍ സൈക്കിളുകളുമായി എത്തുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് രതീഷ് രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നത്. ഇയാളുടെ മൊബൈലില്‍ നിന്ന് ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.