മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മതിലകത്തെ  സി.പി.ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം നടൻ മമ്മൂട്ടി സന്ദർശിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയറും, സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റും ചേർന്ന്  അർഹരായ 250 പേർക്ക് സൗജന്യമായി കോവിഡ്  വാക്സിനേഷൻ നൽകുമെന്ന് മമ്മൂട്ടി പറഞ്ഞു.