പശ്ചിമ ബംഗാളിന് ദുര്യോധനനെയും ദുശാസനനേയും മിര്‍ ജാഫര്‍മാരെയും ആവശ്യമില്ലെന്ന് മമത ബാനര്‍ജി. നരേന്ദ്ര മോഡിയുടെ മുഖം ബംഗാളികള്‍ക്ക് കാണേണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. ഇതിനിടെ പശ്ചിമ ബംഗാളില്‍ പോളിംഗ് ബൂത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പോലീസിനെ വിന്യസിയ്ക്കുന്നത് വിലക്കി എന്ന മമത സര്‍ക്കാരിന്റെ ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.