വന്ദേ ഭാരത് ദൗത്യത്തിന് പിന്നാലെ സമുദ്ര സേതു ദൗത്യത്തിനും തുടക്കമായി. ഇതിന്റെ ഭാഗമായി മാല ദ്വീപില്‍ നിന്ന് നാവിക സേനയുടെ ഐ.എന്‍.എസ്. ജലാശ്വായില്‍ പരിശോധനയ്ക്ക് ശേഷം ആളുകളെ കയറ്റുന്നു. പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന് പിന്നാലെ സമുദ്രസേതു ദൗത്യത്തിനും തുടക്കമായി. ഇതിന്റെ ഭാഗമായി ഐ.എന്‍.എസ്. ജലാശ്വ മാല ദ്വിപില്‍ എത്തി. നാവിക സേനയുടെ കപ്പലില്‍ 720 ഇന്ത്യക്കാരെയാണ് എത്തിക്കുക. കപ്പല്‍ ഞായറാഴ്ച കൊച്ചി തുറമുഖത്ത് എത്തും. പ്രവാസി തിരികെ എത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യം പുരോഗമിക്കുകയാണ്.