അടച്ചിടലിന്റെ കാലത്ത് പ്രാദേശിക വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഹൈടെക്ക് മാര്‍ഗ്ഗവുമായി യുവാക്കളുടെ സംരംഭം. കാസര്‍കോട് നീലേശ്വരത്തെ ആപ്പി സോഫ്റ്റ്  എന്ന സ്ഥാപനമാണ് ഓണ്‍ലൈന്‍ വ്യാപാരത്തിനായി സൗജന്യ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. 

ആഗോള ഭീമന്മാര്‍ കൈയ്യടക്കിയിരിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പ്രാദേശിക ബദലായാണ് ആപ്പി സോഫ്റ്റിന്റെ ഫെഷോ മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.