നീലഗിരിയിലെ കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച മലയാളി പ്രദീപ് കുമാറിന്റെ ജന്മനാടിന് നടുക്കം വിട്ടുമാറിയിട്ടില്ല. തൃശ്ശൂർ പൊന്നൂക്കരയിലെ വീട്ടിൽ പിതാവിനെ മകന്റെ മരണവിവരം ഇനിയും അറിയിച്ചിട്ടില്ല.

പ്രദീപ് അവധിക്ക് വീട്ടിൽ വന്ന് മടങ്ങിയിട്ട് ഇരുപത് ദിവസങ്ങൾ തികയും മുമ്പാണ് രാജ്യത്തെ നടുക്കിയ മഹാദുരന്തത്തിൽ അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞത്. ജൂനിയർ വാറണ്ട് ഓഫീസറായിരുന്നു പ്രദീപ് കുമാർ.