കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ വധഭീഷണിയെന്നു പരാതി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് ഗാനങ്ങള്‍ എഴുതിയതിന്റെ പേരിലാണ് അജ്ഞാതനായ ഒരാള്‍ മുരുകന് കാട്ടാക്കടയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. മുരുകൻ കാട്ടാക്കട രചിച്ച മനുഷ്യനാകണം എന്ന ഗാനത്തിൽ ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം എന്ന വരികളുണ്ടായിരുന്നു. എന്തിന് മാർക്സിസം എന്നെഴുതി എന്നു പറഞ്ഞാണ് വധഭീഷണി മുഴക്കിയതെന്ന് കവി പറയുന്നു. രാത്രി തുടങ്ങി പുലരുവോളം കവിതയുടെ പേരിൽ വധഭീഷണി മുഴക്കിയെന്നും മുരുകൻ കാട്ടാക്കട പറയുന്നു.