നാടന്‍പാട്ട് കലാകാരനും കാര്‍ട്ടൂണിസ്റ്റുമായ പി.എസ്. ബാനര്‍ജി അന്തരിച്ചു. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അന്ത്യം. 

നാടന്‍പാട്ടിലും കാര്‍ട്ടൂണ്‍ രചനയിലും വേറിട്ട വഴിയൊരുക്കിയ കലാകാരനെയാണ് 41-ാം വയസ്സില്‍ നാടിന് നഷ്ടമായത്. ലളിതകലാ അക്കാദമി ഫെലോഷിപ്പ് നേടിയിട്ടുള്ള ബാനര്‍ജി ടെക്‌നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു.