ഷൂട്ടിങിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് നടന്‍ ടൊവീനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'കള' എന്ന സിനിമയുടെ ചിത്രീകരണത്തനിടയിലാണ് ടൊവീനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് ടൊവീനോയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.