കോവിഡ് മഹാമാരിക്കെതിരായ സന്ദേശം പകരുന്നതിലും മുന്നിലുണ്ടായിരുന്നു അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ നെടുമുടി വേണു.

അതിജീവനത്തിന്റെ പ്രതീക്ഷകൾ പങ്കുവച്ച് 2020 ഏപ്രിൽ 14 വിഷുദിനത്തിലാണ് കോവിഡിനെതിരെ 90 സെക്കന്റ് ഗാനവുമായി നെടുമുടി വേണു എത്തിയത്. കേരള പോലീസ് പുറത്തിറക്കിയ വീഡിയോയിൽ നെടുമുടി വേണുവാണ് പാടി അഭിനയിച്ചത്. കേരള പോലീസിന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച ഈ ഗാനം വൈറലായിരുന്നു.