മലപ്പുറം ജില്ലയില്‍ മാത്രമാണ് ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗൺ തുടരുന്നത്. മറ്റ് മൂന്ന് ജില്ലകളിലും ടിപിആര്‍ കുറഞ്ഞതോടെ കടുത്ത നിയന്ത്രണങ്ങള്‍ കുറയ്ക്കുകയാണുണ്ടായത്. മലപ്പുറം ജില്ലയിലെ കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 ശതമാനമാണ്. ഇന്നലെ 28.75 ശതമാനമായിരുന്നു. രോഗികളുടെ എണ്ണം 4000 ന് മുകളിലും 4000ന് തൊട്ടടുത്തുമായി സ്ഥിതി ചെയ്യുന്ന അവസ്ഥയാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായത്.