മലപ്പുറം പിടിവള്ളിമലയിലെ ചെങ്കല്‍ഖനനത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍

മലപ്പുറം അരീക്കോട് പിടിവള്ളിമലയിലെ ചെങ്കല്‍ഖനനത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. ഖനനത്തെ തുടര്‍ന്ന് ഇരുപതോളം വീടുകള്‍ ഭീഷണയിലാണ്. പ്രദേശത്ത് ഉരുള്‍പൊട്ടലിനുപോലും സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാവന്നൂര്‍ പഞ്ചായത്തിലെ പിടിവള്ളിമലയെ നാമാവശേഷമാക്കി രണ്ടേക്കറിലധികം സ്ഥലത്താണ് ചെങ്കല്‍ ഖനനം. ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് നിരവധി തവണ ജില്ലാ കളക്ടര്‍ക്കും, റവന്യൂ വകുപ്പിനും, ജിയോളജി വകുപ്പിനും, ഗ്രാമപഞ്ചായത്തിനുമെല്ലാം പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജീവന് വിലകല്‍പിക്കാതെ ക്വാറി മാഫിയ പ്രവര്‍ത്തനം തുടരുമ്പോള്‍ ഇരുപതിലധികം കുടുംബങ്ങളിലുള്ളവരുടെ ജീവന്‍ പന്താടപ്പെടുകയാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented