മലപ്പുറത്തെ മലയോരമേഖലയില്‍ മഴ കുറഞ്ഞു

മലപ്പുറത്തെ മലയോര മേഖലകളില്‍ ദുരിതപ്പെയ്ത്തിന് ശമനം. നിലമ്പൂര്‍ ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളെക്കൂടി കണ്ടെത്തിയതോടെ മരണം ആറായി. ചെട്ടിയാന്‍പാറയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ട പറമ്പാടന്‍ സുബ്രഹ്മണ്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബത്തിലെ അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ കിട്ടിയിരുന്നു. മേഖലയില്‍ ഉരുള്‍പെട്ടല്‍ ഭീഷണി തുടരുന്നു. സൈന്യവും ദേശീയദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented