കോവിഡിന് ശേഷം സംസ്ഥാനത്ത് വരുമാന ലക്ഷ്യത്തിലേക്കെത്തുന്ന ആദ്യ ഡിപ്പോയായി മലപ്പുറം കെ.എസ്. ആര്‍.ടി.സി. 'ഉല്ലാസയാത്ര' എന്ന പേരില്‍ ജീവനക്കാരുടെ മനസ്സിലുദിച്ച ഡെസ്റ്റിനേഷന്‍ ട്രിപ്പുകള്‍ ആരംഭിച്ചതിന് ശേഷമാണ് റെക്കോഡ് നേട്ടം.

മലപ്പുറം-മലക്കപ്പാറ, മലപ്പുറം-മൂന്നാര്‍ എന്നിവയാണ് ടൂര്‍ സര്‍വ്വീസുകള്‍. ഒരു മാസത്തിനുള്ളില്‍ 1500ഓളം ആളുകള്‍ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ശനിയാഴ്ചകളില്‍ മാത്രമായി തുടങ്ങിയ മൂന്നാര്‍ സര്‍വ്വീസ് ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് നടത്തിവരുന്നത്.