മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. സബ് കളക്ടർ ഉൾപ്പെടെ കളക്ട്രേറ്റിലെ മറ്റ് 21 ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു.
കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഇവരെല്ലാവരും പങ്കെടുത്തിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.