സമ്പൂർണ ലോക്ക്ഡൗൺ ദിനത്തിൽ കണ്ടൈൻമെന്റ്‌ സോണിൽ ഫുട്ബാൾ കളിച്ചവരെ  കണ്ടം വഴി ഓടിച്ച് മലപ്പുറം അരീക്കോട് പോലീസ്. ഫുട്ബാൾ മൈതാനത്തെ ഗോൾ പോസ്റ്റ്  പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷം ​ഗോൾപോസ്റ്റ് തിരികെ നൽകാമെന്ന് പോലീസ്. നിരവധി തവണ കുട്ടികളോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അനുസരിക്കാതെ വന്നതോടെയാണ് ഈ നടപടിയിലേക്ക് നീങ്ങിയതെന്നും പോലീസ് പറയുന്നു.