കോണ്‍ഗ്രസ് പാര്‍ട്ടിയോടടുത്ത് സംവിധായകനും നടനുമായ മേജര്‍ രവി. ബി.ജെ.പി. അനുഭാവിയായിരുന്ന മേജര്‍ രവി, ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയില്‍ നടന്ന പരിപാടിയിലാണ് പങ്കെടുത്തത്. തനിക്ക് ഒരു പാര്‍ട്ടിയുടെയും മെമ്പര്‍ഷിപ്പ് ഇല്ലെന്നും രാഷ്ട്രമാണ് വലുതെന്നും മേജര്‍ രവി പറഞ്ഞു.

മുന്‍പ് ബി.ജെ.പിക്ക് വേണ്ടി പരസ്യ നിലപാട് സ്വീകരിച്ചിട്ടുള്ള മേജര്‍ രവിയുടെ കോണ്‍ഗ്രസ് വേദിയിലെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയിലേക്കോ മത്സരിക്കാനോ തത്കാലം ഇല്ലെന്നും ക്ഷണിച്ചതുകൊണ്ട് വന്നതാണെന്നുമായിരുന്നു മേജര്‍ രവിയുടെ നിലപാട്