മേജർ രവിയെ അനുനനയിപ്പിക്കാൻ ശ്രമവുമായി ബി.ജെ.പി നേതൃത്വം. ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വം അദ്ദേഹവുമായി സംസാരിച്ചു. 

ബി.ജെ.പി അം​ഗത്വമില്ലെങ്കിലും പാർട്ടിയുടെ പ്രചാരണ പരിപാടികളിലെല്ലാം മുമ്പ് മേജർ രവി പങ്കെടുത്തിരുന്നു. ഈയിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ വേദിയിൽ മേജർ എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാക്കൾ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്.

ബി.ജെ.പിയുടെ പ്രമുഖനേതാക്കൾ തന്നെ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചു. ബി.ജെ.പി നേതൃത്വത്തിനെതിരെ മേജർ രവി നേരത്തെ വിമർശനങ്ങളുന്നയിച്ചിരുന്നു. ക്ഷണിച്ചിട്ടാണ് കോൺ​ഗ്രസ് വേദിയിൽ പോയതെന്ന് തന്നെ വിളിച്ച ബി.ജെ.പി നേതാക്കളോട് അദ്ദേഹം പറഞ്ഞതായാണ് വിവരം.