മുഖംമാറുന്ന ഇന്ത്യൻകരസേനയുടെ വേറിട്ട മുഖങ്ങളാണ് മേജർ അഞ്ജലി പ്രസാദും മേജർ സുചിത്രയും. പ്രൊഫഷണൽ ബിരുദധാരികളായ ഇവർ‌‍ പഠിച്ചതൊക്കെ സൈനികസേവനത്തിനായി വിനിയോ​ഗിച്ചു. ഇരുവർക്കും സൈന്യത്തിൽ ചേരാൻ  പ്രചോദനമായത് അമ്മമാർ ആണെന്ന് പറയുന്നു. ആർക്കിടെക്റ്റ് ആയ അഞ്ജലി എഞ്ചിനീയർ വിഭാ​ഗത്തിലാണ് പ്രവർത്തിക്കുന്നത്.

സേനയിൽ സ്ത്രീകൾ കുറവാണെങ്കിലും പ്രവർത്തനങ്ങളിൽ ലിം​ഗവ്യത്യാസമില്ലെന്നാണ് മേജർ അഞ്ജലി പ്രസാദ് പറയുന്നത്. എൽ.എൽ.ബി ബിരുദധാരിയായ സുചിത്ര സേനയുടെ നിയമവിഭാ​ഗമായ ജാക്ക് ബ്രാഞ്ചിലാണ് പ്രവർത്തിക്കുന്നത്.