ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര ഗ്രൂപ്പ്, പുതിയ വാഹനമായ ഥാര്‍ ലിമിറ്റഡ് എഡിഷന്‍  കാണിക്കയായി സമര്‍പ്പിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്‌. വാഹന സമര്‍പ്പണങ്ങള്‍ സ്ഥിരമായിനടക്കാറുള്ളതാണെന്നും സമൂഹമാധ്യമങ്ങളില്‍ ഇത് മാത്രം വൈറലാകാനുള്ള കാരണം മനസിലാകുന്നില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ നടയ്ക്കല്‍ കാണിക്കയായി സമര്‍പ്പിച്ചത്.