ആഡംബരക്കാറിന് നികുതി ഇളവ് തേടിയ നടൻ ധനുഷിനോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. പാല് വാങ്ങാനും ബിസ്‌ക്കറ്റു വാങ്ങാനും ജനങ്ങൾ നികുതി നൽകുന്ന നാട്ടിൽ നിങ്ങൾക്ക് മാത്രം എന്തിന് നികുതി ഇളവ് എന്ന് കോടതി ചോദിച്ചു. കൂടുതൽ വിവാദങ്ങൾക്ക് നിൽക്കാതെ ധനുഷ് ഹർജി പിൻവലിക്കാൻ ശ്രമിച്ചെങ്കിലും  കോടതി അനുവദിച്ചില്ല.