ഏഴുമാസം മുമ്പ് കൊച്ചിയില്‍ നടന്ന ഹെലികോപ്ടര്‍ അപകടസമയത്ത് തന്നെ രക്ഷിച്ചവരെ കണ്ട് നന്ദി പറഞ്ഞ് പ്രമുഖ വ്യവസായി എം.എ. യൂസഫലി. അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് അന്ന് യൂസഫലി രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ അദ്ദേഹം ഗള്‍ഫിലേക്ക് പോകുകയായിരുന്നു.

തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയവരെ കാണണം എന്ന് ആഗ്രഹിച്ചിരുന്നതായും അതിന് ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും യൂസഫലി പറഞ്ഞു. എല്ലാവര്‍ക്കും പാരിതോഷികങ്ങളും നല്‍കിയാണ് അദ്ദേഹം കൊച്ചിയില്‍ നിന്നും മടങ്ങിയത്.