തൃപ്പൂണിത്തുറയില്‍ ബിജെപിയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ബാബു കച്ചവടമുറപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് തെളിഞ്ഞതായി ഇടതുപക്ഷ സ്ഥാനാർഥി എം.സ്വരാജ്. ഇരുപത്തിയഞ്ചു വർഷം എംഎൽഎ ആയിരുന്ന ഒരാൾ ബിജെപി വോട്ടിലാണ് പ്രതീക്ഷ വെക്കുന്നത്. നേരായ മാർ​ഗത്തിൽ വിജയിക്കാൻ കഴിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കോൺ​ഗ്രസും ബിജെപിയും ഒരുമിച്ചു നിന്നാലും കെ.ബാബു തോൽക്കുമെന്നും എം സ്വരാജ്.