ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് എം. ലിജു. തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ലിജു രാജിവെച്ചത്. ലിജു തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

ആലപ്പുഴയില്‍ ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തല വിജയിച്ചതൊഴിച്ചാല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ലിജു അടക്കം മറ്റെല്ലാവരും ദയനീയമായി പരാജയപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ലിജു ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.