പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നാനൂറിലേറെ സിനിമകള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവാണ് യാത്രയായത്. 
ശ്യാം, എ.ടി.ഉമ്മര്‍, രവീന്ദ്രന്‍, ജി.ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകര്‍ക്കൊപ്പം ബിച്ചുതിരുമല കൂടി ചേര്‍ന്നപ്പോള്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ഗാനങ്ങളാണ് പിറവിയെടുത്തത്.