സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങളില്‍ എതിരാളികള്‍ക്കുള്ള മറുപടിയാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും ഫലം.'വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നതാണെന്ന് ജനങ്ങള്‍ക്കറിയാം. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിധിയെഴുതാന്‍ പോവുന്നത്.'
പരാജയഭീതിയാണ് പ്രതിപക്ഷത്തിന്റെ അനാവശ്യ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.