അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ അതീവ ജാഗ്രതയിൽ സംസ്ഥാനത്തെ തീരപ്രദേശങ്ങൾ‍. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലെ തീരമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറി.