കാഴ്ചയില്ലാത്തവരോടും കരുണയില്ലാത്തവരുണ്ട് നമ്മുടെ നാട്ടിൽ. പാലക്കാട് പത്തിരിപ്പാലയിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന അനിൽകുമാറിനെ പറ്റിച്ചവർ മുതലാക്കിയത് അദ്ദേഹത്തിന്റെ കാഴ്ച പരിമിതിയാണ്. 11 ടിക്കറ്റുകളാണ് ഒരാൾ അനിൽകുമാറിൽ നിന്നും തട്ടിയെടുത്ത് കടന്നുകളഞ്ഞത്.