കോട്ടയം പൊന്‍കുന്നത്ത് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം കെവിഎംഎസ് ആശുപത്രിയിലെ നഴ്‌സായ അമ്പിളിയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. തെറിച്ചുവീണ ഇവരുടെ ശരീരത്തില്‍ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം.