കോഴിക്കോട് രാമനാട്ടുകാരയിൽ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്. ജീപ്പില്‍ സാനിറ്റൈസറും ഗ്ലൗസുമാണ് ഉണ്ടായിരുന്നത്. സ്റ്റോക്ക് എടുത്ത് മടങ്ങുകയായിരുന്നുവെന്ന് കരുതുന്നു.