കോവിഡ് വ്യാപനം തടയാന്‍ അടച്ചിടല്‍ ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍. ജീവനും ജീവനോപാധികളും ഒരുമിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണ് കേരളത്തില്‍ നടത്തിയത്. അതേസമയം, ജീവന്റെ വില കൊടുത്തുകൊണ്ടാവരുത് ജീവനോപാധികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നതും പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ഈ തത്വത്തിലൂന്നിയാണ് ഭാഗീക അടച്ചിടലും വാരാന്ത്യ അടച്ചിടലും കൊണ്ടുവന്നത്. എന്നിട്ടും രോഗവ്യാപനം ഭയാനകമായ രീതിയില്‍ കൂടുന്ന സാഹചര്യമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം പൂര്‍ണ്ണമായ അടച്ചിടലിലേക്ക് നീങ്ങിയതെന്നും ഇത് ഗുണം ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.